കിഴക്കൻ ചൈനയിലെ സിനോചെം കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേര്‍ മരിച്ചു.ഇവിടെ നിന്ന് ഒരാളെ കാണാതാവുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ലിയോചെങ് നഗരത്തിലെ ലക്സി കെമിക്കൽസിന്റെ ഹൈഡ്രജൻ പെറോക്സൈഡ് ഉൽപ്പാദന മേഖലയിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. നിലവിൽ പ്ലാന്റിലെ തീ അണച്ചിട്ടുണ്ട്. പരിക്കേറ്റയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടകാരണം അന്വേഷിച്ചുവരികയാണെന്നും സ്ഫോടനം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ട്.
English Summary;Explosion at Chinese Chemical Plant; Five deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.