14 January 2026, Wednesday

Related news

January 1, 2026
January 1, 2026
December 25, 2025
December 7, 2025
November 30, 2025
November 24, 2025
November 15, 2025
November 15, 2025
November 15, 2025
November 13, 2025

പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു

Janayugom Webdesk
അരിയല്ലൂർ
October 9, 2023 9:40 pm

സ്വകാര്യ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് ദാരുമാന്ത്യം. 10 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ വെട്രിയൂർ വിരാഗളൂരിലെ യൂണിറ്റിലാണ് സ്​ഫോടനമു​ണ്ടായത്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികൾ പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടസമയത്ത് 30 ഓളം തൊഴിലാളികൾ പടക്ക നിർമാണ പ്ലാന്റിലുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും തമിഴ്‌നാട് കർണാടക അതിർത്തിയിലെ പടക്ക ഗോഡൗണില്‍ സ്‌ഫോടനമുണ്ടായി 14 പേര്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry; Explo­sion at fire­works fac­to­ry; 10 peo­ple died

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.