22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കൃഷിയിടത്തിലെ വീട്ടില്‍ സ്ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

web desk
ലഖ്നൗ
March 31, 2023 7:33 pm

ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ കൃഷിയിടത്തിനു നടുവിലുള്ള വീട്ടില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബാംഗങ്ങളാണ് മരിച്ചത്. അഭിഷേക് (20), റയീസ് (40), ആഹാദ് (05), വിനോദ് എന്നിവരുടെ  മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയുണ്ട്. പൊലീസും നാട്ടുകാരും സ്ഫോടന സ്ഥലവും പരിസരവും പരിശോധിച്ചുവരികയാണ്. ജില്ലാ ഭരണകൂടം, അഗ്നിശമന സേന, സിഎംഒ സംഘം എന്നിവയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

എങ്ങനയെണ് ഇത്രയും വലിയ പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ ഭാഗങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സ്ഫോടനം നടന്ന വിവരം പൊലീസിന് ലഭിച്ചതെന്ന് എസ്‌എസ്‌പി ശ്ലോക് കുമാറിനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് യൂണിറ്റും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

 

Eng­lish Sam­mury: mas­sive explo­sion inside house in up buland­shahr 4 dead bod­ies were recovered

 

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.