12 December 2025, Friday

Related news

December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025

നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Janayugom Webdesk
കൊച്ചി
September 19, 2023 10:11 pm

കാക്കനാട് കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കമ്പനിയിലെ കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജൻ ഓറംഗാണ് (30) മരിച്ചത്. രാജന്റെ രണ്ട് കൈയും കാലും അറ്റുപോയി.
ബൊയിലറിൽ വിറക് അടുക്കുന്ന തൊഴിലാളിയായിരുന്നു രാജൻ. മൃതദേഹം രാത്രി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാലു പേരെ പരിക്കുകളോടെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടപ്പള്ളി സ്വദേശിയായ കമ്പനിയിലെ ഓപ്പറേറ്റർ വി പി നജീബ്, കരാർ തൊഴിലാളികളുടെ സൂപ്പർവൈസർ കാക്കനാട് തോപ്പിൽ സ്വദേശി സനീഷ്, അന്യസംസ്ഥന തൊഴിലാളികളായ പങ്കജ് കൗശിബ് എന്നിവർക്കാണ് പരിക്കേറ്റത്. പ്ലാന്റിൽ നിന്ന് ക്യാന്റീനിലേക്ക് പോകുന്ന പാസേജിന് അടുത്താണ് അപകമുണ്ടായത്. ഫർണസിൽ നിന്ന് കണ്ടെൻസേഷൻ നടത്തുന്ന പൈപ്പ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസമയം ഫാക്ടറിക്കകത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു.

eng­lish sum­ma­ry; Explo­sion at Nee­ta Gelatin Com­pa­ny; One died

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.