
അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള സിൽവർ ലേക്ക് നഴ്സിംഗ് ഹോമിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയും വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു. നഴ്സിംഗ് ഹോമിൽ വാതക ചോർച്ച ഉണ്ടെന്ന പരാതിയെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. തകർന്ന കെട്ടിടത്തിന്റെ ജനലുകളിലൂടെയും ഗോവണികളിലൂടെയും ലിഫ്റ്റുകളിലൂടെയുമാണ് താമസക്കാരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്നവരെയും സാഹസികമായി രക്ഷപ്പെടുത്തി.
അഞ്ച് പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭ്യമല്ല. ഇവർ സ്ഫോടന സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.