5 March 2026, Thursday

Related news

February 27, 2026
February 17, 2026
February 11, 2026
February 8, 2026
February 1, 2026
January 28, 2026
January 4, 2026
January 1, 2026
December 25, 2025
December 24, 2025

അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു

Janayugom Webdesk
കാസര്‍ഗോഡ്
October 27, 2025 8:31 pm

കാസര്‍ഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. അസം സിംഗ്ലിമാര സ്വദേശി നസീറുൽ(19) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെക്കർ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് ഏകദേശം ഇരുപതോളം പേർ ജോലി ചെയ്തിരുന്നതായാണ് സംശയം. നിരവധിപേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും പറയുന്നു. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.