23 January 2026, Friday

Related news

January 22, 2026
January 1, 2026
January 1, 2026
December 25, 2025
December 7, 2025
November 30, 2025
November 24, 2025
November 15, 2025
November 15, 2025
November 15, 2025

മഹാരാഷ്ട്രയിലെ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ സ്ഫോടനം: ഒമ്പതുപേര്‍ മ രിച്ചു

Janayugom Webdesk
നാഗ്പൂര്‍
December 17, 2023 1:02 pm

മഹാരാഷ്ട്രയില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ​ദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തേക്ക് ഉടനടി രക്ഷാപ്രവർ‌ത്തകർ എത്തിയിരുന്നു. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ​ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ​തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Explo­sion at Solar Explo­sive Com­pa­ny in Maha­rash­tra: Nine kil led

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.