15 January 2026, Thursday

Related news

January 8, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 24, 2025
December 16, 2025
December 16, 2025

ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി;ആര്‍എസ്എസ് പ്രവര്‍ത്തന്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
March 16, 2023 10:20 am

ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെ തുടര്‍ന്ന് പരിക്കേറ്റ അര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് അമ്പലമുക്കില്‍ മൂക്കോലപറമ്പത്ത് വീട്ടില്‍ കെ കെ സന്തോഷ് നെയാണ് മൂഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വന്തം വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് പൊട്ടി പരിക്കേററത്. ഇദ്ദേഹത്തെ വകടര ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച സന്തോഷിനെ വീട്ടിലേക്ക് മടങ്ങും വഴിയാണ് മുഴക്കുന്ന് എസ്ഐ ഷിബു എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

സ്‌ഫോടക വസ്തു കൈവശം വെച്ചതിനും അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് നിര്‍മാണത്തിലിരിക്കുന്ന ബോംബ് വീണ്‌പൊട്ടി സന്തോഷിന് പരിക്ക് പറ്റിയത്. വീടിന്റെ ഒരു ഭാഗത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

2018 ലും സമാനമായ സ്‌ഫോടനത്തില്‍ സന്തോഷിന്റെ കൈവിരല്‍ അറ്റുപോയിരുന്നു.ആ കേസിന്റെ വിചാരണ നടപടികള്‍ക്കിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായത്.

Eng­lish Summary:

Explo­sion dur­ing bomb mak­ing; RSS activist arrested

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.