14 January 2026, Wednesday

Related news

January 13, 2026
January 4, 2026
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 26, 2025
December 24, 2025
December 18, 2025
December 7, 2025

ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2023 10:58 pm

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടുവെന്നാണ് പ്രദേശത്തെ ജനങ്ങളും ഉദ്യോഗസ്ഥരും പറയുന്നു. 

അതേസമയം പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കത്ത് കണ്ടെത്തിയെന്നും, ഇതു സംബന്ധിച്ച് പരിശോധന നടത്തി വരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവസ്ഥലം ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിച്ചു. 

ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂമിലാണ് ഫോണ്‍കോള്‍ ആദ്യമെത്തിയത്. ഫോണ്‍കോള്‍ ലഭിച്ച വിവരം ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് സ്ഥിരീകരിച്ചു.ഏതാണ്ട് വൈകിട്ട് അഞ്ച് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഇസ്രയേല്‍ ഡെപ്യൂട്ടി നയതന്ത്ര ഉദ്യോഗസ്ഥന്‍ ഒഹദ് നകാഷ് കൈനര്‍ പറഞ്ഞു. എംബസി ജീവനക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. 

Eng­lish Summary;Explosion near Israeli embassy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.