ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റ് ഷിപ്പ് — ദി സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണം പരാജയപ്പെട്ടു. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയാണ് വിക്ഷേപണസ്ഥലത്ത് നിന്ന് ഉയര്‍ന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത്. ഭൂമിയില്‍ നിന്ന് 150 മൈല്‍ ഉയരത്തിലേക്ക് പോകേണ്ടതായിരുന്നു ഈ പേടകം.
They’ve lost it, going for a spin, but hey, got away from the pad and had some great first stage!https://t.co/npUj2AHByW pic.twitter.com/KbvlbhjYR9
— Chris Bergin — NSF (@NASASpaceflight) April 20, 2023
ഇലോണ്‍ മസ്‌കിന്റെ ടെക്സാസിലെ ബൊക്ക ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അതേസമയം, സൂപ്പര്‍ ഹെവി റോക്കറ്റിന്റെ 33 റാപ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു എന്നത് തന്നെ ഒരു നേട്ടമായാണ് വിലയിരുത്തുന്നത്. ബഹിരാകാശ ശൂന്യതയില്‍ പേടകങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയുന്ന സാങ്കേതികവിദ്യയെ സാധൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിക്ഷേപണം.
English Sammury: spectacular explosion of SpaceX’s new Starship rocket minutes after it soared off its launch pad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.