
വയനാട്ടിലെ പുല്‍പ്പള്ളി ഭൂദാനത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കളും, വിദേശമദ്യവും പൊലീസ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭൂദാനംകുന്ന് വാര്‍ഡ് പ്രസിഡന്റ് മരക്കടവ് വരവൂര്‍ കാനാട്ട്മലയിലുള്ള അഗസ്റ്റിനെ ( തങ്കച്ചന്‍ ‑48) പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു .
രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുല്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച നിലയില്‍ സ്‌ഫോടകവസ്തുക്കളായ 15 തോട്ടയും പത്ത് കേപ്പും കര്‍ണാടക നിര്‍മിത 20 പായ്ക്കറ്റ് മദ്യവും കണ്ടെടുത്തത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ അടിയില്‍ കവറില്‍കെട്ടി സൂക്ഷിച്ചനിലയിലായിരുന്നു ഇവ.
സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും അബ്കാരി നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. എസ്ഐമാരായ കെ.വി. ഷിയാസ്, എം.പി. മനോജ്, സിപിഒ ഡാനിഷ് എന്നിവരടങ്ങിയ സംഘമാണ് അഗസ്റ്റിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.