പടക്ക നിർമ്മാണത്തിനായി നിയമവിരുദ്ധമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും ചോമ്പാല പൊലീസ് പിടിച്ചെടുത്തു.
മടപ്പള്ളി കരുനിലംകുനിയിൽ ചന്ദ്രന്റെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്. അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചോമ്പാല പൊലീസ് ഇൻസ്പെക്ടർ പി വികാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി അനിൽ കുമാർ, എഎസ്ഐ ചിത്രദാസ്, എസിപിഒ ലിനീഷ്, സിപിഒ മാരായ രമ്യ അജേഷ് എന്നിവരടങ്ങിയ സംഘമാണ് വീട് പരിശോധിച്ച് സ്ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്. വിവിധ വകുപ്പുകൾ പ്രകാരം വീട്ടുടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.