ഉക്രെയ്നിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. അധിനിവേശത്തിന് ശേഷം ഉക്രെയ്‍നിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് റഷ്യ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോൾ തുർക്കിയുടെ മധ്യസ്ഥതയിലാണ് കയറ്റുമതിക്കുള്ള അനുമതി നേടിയിരിക്കുന്നത്.
കയറ്റുമതിക്കായി പ്രധാനമായും ഉക്രെയ്ൻ ഉപയോഗിച്ചിരുന്നത് കരിങ്കടൽ മാർഗമാണ്. ഇത് റഷ്യ വിലക്കിയതോടെ ടൺ കണക്കിന് ധാന്യങ്ങൾ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.
ലോകത്ത് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിൽ എട്ടാം സ്ഥാനത്താണ് ഉക്രെയ്ൻ. ലോകത്തിൽ ഗോതമ്പിന്റെ 30 ശതമാനം റഷ്യയും ഉക്രെയ്നും ചേർന്നാണ് ഉത്പാദിപ്പിക്കുന്നത്.
റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നുമുള്ള ധാന്യങ്ങളുടെ കയറ്റുമതി നിന്നതോടെ ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കൂടിയിരുന്നു. ഇതിൽ തീരുമാനം ഉണ്ടാക്കുവാൻ യുഎന്നും ചർച്ചകൾ തുടരുകയായിരുന്നു.
തുർക്കിയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും ധാന്യം കയറ്റുമതി ചെയ്യാൻ തയ്യാറായിരിക്കുന്നത് പുതിയ പ്രതീക്ഷകൾ തരുന്ന തീരുമാനമാണെന്ന് യുഎൻ സെക്രട്ടറി ജെനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
English summary;Export of food grains from Ukraine will begin
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.