
രാജ്യത്തെ പാചകവാതക ക്ഷാമം കണക്കിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ എൽപിജി കയറ്റുമതിക്ക് മുൻഗണന നൽകുന്നുവെന്ന ഹർജിയിൽ ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിൽ എസ് കിലോർ, രാജ് ഡി വകോഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വിഷയത്തെ ഗുരുതരവും വളരെ പ്രാധാന്യമുള്ളതുമാണെന്ന് വിശേഷിപ്പിച്ചു. ആഗോള വിലയിലെ വർധനവ് മുതലെടുക്കുന്നതിനായി അന്താരാഷ്ട്ര കയറ്റുമതിയിലേക്ക് ഗണ്യമായ അളവിൽ എൽപിജി വഴിതിരിച്ചുവിടുന്നു. ഇത് സാധാരണ ഉപഭോക്താക്കളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹർജി 17ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.