13 December 2025, Saturday

Related news

December 12, 2025
December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടല്‍: നിയമവിരുദ്ധമെന്ന് അമിക്കസ് ക്യൂറി

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2023 10:12 pm

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറുടെ സേവന കാലാവധി നീട്ടിയതും 2021 ലെ സിവിസി നിയമ ഭേദഗതിയും നിയമലംഘനമെന്ന് അമിക്യസ് ക്യൂറി. ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിക്യസ്‌ക്യൂറി കെ വി വിശ്വനാഥന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2003ലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമം ഭേദഗതി ചെയ്ത് ഇ ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണ്. ഈ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ സേവന കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബഞ്ചിനാണ് അമിക്യസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. 2022 സെപ്റ്റംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് വിശ്വനാഥനെ അമിക്യസ്‌ക്യൂറിയായി നിയോഗിച്ചത്.

2018 നവംബറിലാണ് മിശ്രയെ ഇ ഡി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. അറുപത് വയസ്സോ, രണ്ടു വര്‍ഷമോ ആതാണ് ആദ്യം പൂര്‍ത്തിയാകുക അപ്പോള്‍ വിരമിക്കണമെന്നാണ് നിയമന ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 2020 ല്‍ സര്‍ക്കാര്‍ നിയമന കാലവധി മൂന്നു വര്‍ഷമായി നീട്ടിക്കൊണ്ട് ഉത്തരവിറക്കി. കാലവധി നീട്ടിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്.

2021 നവംബറില്‍ മിശ്ര വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം 1946, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആക്ട് 2003 എന്നിവ ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. തുടര്‍ന്ന് ഡിസംബറിലാണ് പാര്‍ലമെന്റ് ഈ രണ്ടു ഭേദഗതി നിയമങ്ങളും പാസ്സാക്കിയത്. നിയമ ഭേദഗതി പ്രകാരം സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ സേവന കാലാവധി ആദ്യ നിയമനം നല്‍കിയ തിയതി മുതല്‍ അഞ്ചു വര്‍ഷംവരെ നീട്ടാന്‍ സര്‍ക്കാരിന് അധികാരം ലഭിച്ചു. ഇഡി, സിബിഐ സംവിധാനങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഭരണകൂടം ആയുധമാക്കുന്നെന്ന ആക്ഷേപങ്ങള്‍ ശക്തമായതോടെയാണ് ഇഡി ഡയറക്ടര്‍ കാലാവധി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ചത്. 

Eng­lish Summary;Extension of tenure of ED Direc­tor: Ami­cus curi­ae as illegal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.