
ഗാസയിൽ സമാധാനം പുലരുന്നതും കാത്ത് ലോകം പ്രതീക്ഷയോടെ ഇപ്പോൾ ഉറ്റുനോക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് സമാധാന കരാറും അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമാണ്. ഇസ്രയേൽ ആദ്യം തന്നെ അംഗീകരിച്ച ട്രംപിന്റെ നിർദ്ദേശങ്ങൾക്ക് മേൽ ചർച്ചക്ക് ഹമാസ് തയ്യാറായതോടെ പ്രതീക്ഷകളുടെ പച്ചകൊടിയാണ് ലോകം കാണുന്നത്.
ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ സമാധാന ചർച്ചകൾക്കായി ഈജിപ്തിൽ മധ്യസ്ഥർ യോഗം ചേരാനിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുക, ഗാസ ഭരണം പലസ്തീൻ ടെക്നോക്രാറ്റുകൾക്ക് കൈമാറുക എന്നിവയുൾപ്പെടെ 20 പോയിന്റ് യുഎസ് സമാധാന പദ്ധതിയുടെ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് ശേഷമാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ മറ്റ് വിഷയങ്ങളിൽ ചർച്ചകളുണ്ടാകും. എന്നാൽ ചർച്ചകൾ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. “സമയം നിർണായകമാണ്, അല്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിൽ ഉണ്ടാകും” എന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.