23 February 2026, Monday

Related news

February 22, 2026
February 19, 2026
February 19, 2026
February 18, 2026
February 15, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 3, 2026

ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
കോതമംഗലം
February 3, 2026 9:56 am

ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് പരാതിക്കാർ.

മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെന്നാണ് പരാതി. ജോർജിന്റെ മകൻ ഓൺലൈൻ തട്ടിപ്പ് കേസിൽ പെട്ടിരുന്നു. അക്കൗണ്ട് വഴി തട്ടിപ്പ് പണം പിൻവലിച്ചു എന്നതായിരുന്നു ആരോപണം. ഈ കേസിൽ നിന്നും, ബംഗളൂരുവിൽ നിന്നുള്ള മറ്റൊരു കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ജോർജ് പരാതി നൽകിയിരുന്നു. പണം തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ ജോര്‍ജും കുടുംബവും സമരം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.