28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 20, 2025
April 17, 2025
April 13, 2025
April 12, 2025
April 5, 2025
April 2, 2025
March 17, 2025
March 13, 2025
March 13, 2025

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ
August 24, 2024 4:36 pm

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് 18-ാം വാർഡ് കുറുപ്പുംപടി തട്ടാപറമ്പ് ചിറങ്ങര വീട്ടിൽ സി പി ബാബു (55) വിനെയാണ് അമ്പലപ്പുഴ സിഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും ഇടുക്കി ശാന്തൻപാറ സ്വദേശിയുമായ സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായാണ് സംശയം. പുറക്കാട് സ്വദേശിയായ യുവാവിന് മാൾട്ടയിൽ ഡ്രൈവറായി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 

ആലുവ പാസ്പോർട്ട് ഓഫീസിന് സമീപത്ത ഫ്ലെെ ഇൻ വേ എന്ന ട്രാവൽ ഏജൻസി നടത്തിപ്പുകാരിയായ ഒന്നാം പ്രതി റുഷീദ 1.2 ലക്ഷം രൂപ നേരിട്ടും, രണ്ടാം പ്രതിയായ ബാബുവിന്റെ അക്കൗണ്ടു വഴി 3.2 ലക്ഷം രൂപയുമുൾപ്പെടെ 4.4 ലക്ഷം രൂപയാണ് പലപ്പോഴായി കൈക്കലാക്കിയത്. വിസ നൽകാതെ പിന്നീട് ട്രാവൽ ഏജൻസി പൂട്ടി പ്രതികൾ മുങ്ങി. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ബാബുവിനെ, പെരുമ്പാവൂരിലെ കുറുപ്പംപടിയിൽനിന്ന് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. 

നിരവധി പേരിൽ നിന്ന് സമാനരീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിപിഒ സുബിൻ വർഗീസ് എന്നിവരും സിഐക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.