വിവാഹേതരബന്ധത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിന്റെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. തമിഴ്‌നാട് കുംഭകോണം
മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശനെ (42) കൊലപ്പെടുത്തിയത്. പത്ത്
വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ജോലിചെയ്യുന്ന അന്‍പരശന്‍, അവിടെ ജോലി ചെയ്യുന്ന സ്ത്രീയുമായി
അടുപ്പത്തിലായി. വിഷയത്തില്‍ കലൈവാണിയും അന്‍പരശനും തമ്മില്‍ തര്‍ക്കമാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അന്‍പരശന്‍ ബേക്കറിയിലെ ജോലി
ഉപേക്ഷിച്ച് മരപ്പണിക്ക് പോയി. എന്നാല്‍ ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കാണുകയായിരുന്നു. പ്രകോപിതയായ കലൈവാണി അന്‍പരശന്‍ ഉറങ്ങിയപ്പോള്‍ ആട്ടുകല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.