
സംഘർഷം തുടരുന്ന മണിപ്പൂരില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഖ്റൂലിലാണ് സംഘര്‍ഷം തുടരുന്നത്. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഉഖ്റൂലിൽ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലിറ്റാന്‍ സാരയ്ഖോങ് ഗ്രാമത്തില്‍ സായുധ സംഘങ്ങള്‍ കൂടുതല്‍ വീടുകള്‍ക്ക് തീയിട്ടിതോടെയാണ് കുക്കി-നാഗ വംശീയ സംഘര്‍ഷം വ്യാപിച്ചിത്.
ഇതോടെ ഗ്രാമീണര്‍ അയല്‍ ജില്ലയായ കാങ്പോക്പിയിലേക്ക് പാലായനം ചെയ്യുകായിയരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.