
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷമാകുന്നു. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ശക്തമാണ്. ഇന്നലെ നിരവധി വിമാന, റെയിൽ സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചു. രാജ്യതലസ്ഥാനത്ത് പുകമഞ്ഞ് ശക്തമായതോടെ വായു മലിനീകരണവും വർധിച്ചത്.
മിക്ക ഇടങ്ങളിലും വായു ഗുണനിലവാര തോത് 500 നുമുകളിലാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഡല്‍ഹി സർക്കാർ ശക്തമാക്കിയിരുന്നു. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള BA6 വാഹനങ്ങൾക്ക് മാത്രമാണ് ഡല്‍ഹിയില്‍ പ്രവേശനം ഉള്ളത്. ട്രക്കുകളുടെ പ്രവേശനവും വിലക്കിയിരുന്നു. വരുന്ന ദിവസങ്ങളിൽ ശൈത്യം കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞിനെനെ തുടർന്ന് കാഴ്ച്ച പരിമിതി കുറഞ്ഞത് റോഡ് അപകടങ്ങൾക്കും കാരണമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.