അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്.അതേസമയം യാഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനില്‍. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്.
ഏകദേശം 70,000 കന്നുകാലികളും മറ്റും ചത്തതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രാലയ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളും ഇപ്പോൾ മഞ്ഞുവീഴ്ചയിലാണെന്ന് ദുരന്തനിവാരണ ചുമതലയുള്ള മന്ത്രി മുല്ല മുഹമ്മദ് അബ്ബാസ് അഖുന്ദ് ബിബിസിയോട് പറഞ്ഞു.കാറുകളും മറ്റ് വാഹനങ്ങളും പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
English Summary:Extreme cold in Afghanistan; 124 death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.