6 January 2026, Tuesday

Related news

January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 23, 2025
December 22, 2025
December 20, 2025
November 30, 2025

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2026 10:15 am

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡല്‍ഹി, ഉത്തർപ്രദേശ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനിലയുള്ളത്. ഡല്‍ഹിയില്‍ പുക മഞ്ഞിനു പുറമെ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്. 400ന് മുകളിലാണ് വായുമലിനീകരണ തോത്. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം തടപ്പെടും. അതേസമയം ട്രെയിനുകളും വിമാനങ്ങളും വൈകുന്നത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.

ജമ്മു കശ്മീരിൽ അതിശൈത്യത്തിന് പിന്നാലെ മഞ്ഞുവീഴ്ചയും ആരംഭിക്കുകയായിരുന്നു. ശ്രീനഗറിലും മഞ്ഞ് വീഴ്ച ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ട്രെയിൻ, റോഡ് ഗതാഗതവും താറുമാറായി. ഡൽഹിയിൽ വായു മലിനീകരണ തോത് അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും മൂടൽമഞ്ഞ് ഭീഷണി തുടരുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.