18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 27, 2025
February 11, 2025
February 8, 2025
February 7, 2025
February 5, 2025
February 3, 2025
January 29, 2025
September 2, 2024
June 21, 2024

ഇന്നും കടുത്ത ചൂട് തുടരും; നാളെ മുതല്‍ വേനല്‍മഴയെത്തും

Janayugom Webdesk
തിരുവനന്തപുരം
February 27, 2025 7:53 am

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഇന്ന് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ‍ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
അതേസമയം, നാളെ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്നും അറിയിപ്പുണ്ട്. നാളെ മുതല്‍ ഞായറാഴ്ച വരെ മഴയുണ്ടാകും. ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.