19 May 2024, Sunday

Related news

May 19, 2024
May 19, 2024
May 17, 2024
May 14, 2024
May 13, 2024
May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024

ഉത്തരേന്ത്യയില്‍ അതി ശൈത്യം; 42 ട്രെയിനുകള്‍ വൈകിയോടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2023 10:36 am

ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശൈത്യം രൂക്ഷമാകുകയാണ്.ഡല്‍ഹിയില്‍ ഇന്നലെ 42 ട്രെയിനുകളാണ് വൈകിയോടിയത്. ഡല്‍ഹിയിലെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസാണ്. ട്രെയിന്‍ സര്‍വ്വീസിനെയും വിമാന സര്‍വ്വീസിനെയും അതിശൈത്യം ബാധിച്ചിട്ടുണ്ട്.

രാജ്യാന്തര വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് 34 ആഭ്യന്തര വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. 12 വിമാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ളത് വൈകി. ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതിശൈത്യമാണ്.

Eng­lish Summary;Extreme win­ter in North India; 42 trains are delayed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.