19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024

യുവജനങ്ങളുമായി മുഖാമുഖം ഇന്ന് തിരുവനന്തപുരത്ത്

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 8:35 am

നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന മുഖാമുഖം പരിപാടി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മുഖാമുഖത്തിൽ സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധീകരിക്കുന്ന യുവജനങ്ങൾ മുഖ്യമന്ത്രിയുമായി സംവദിക്കും.

രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. 9.30ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, എ എ റഹീം എംപി, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8.30 ന് രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഫ്യൂഷനുമുണ്ടാകും. 

Eng­lish Sum­ma­ry: Face to face with the youth today in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.