21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

എംഎൽഎയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

Janayugom Webdesk
കാഞ്ഞങ്ങാട്
September 19, 2024 10:29 pm

ഇ ചന്ദ്രശേഖരൻ എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട്ടെ എ പവിത്രനെയാണ് കളക്ടർ കെ ഇമ്പശേഖരൻ സസ്പെൻഡ് ചെയ്ത്. ഈ മാസം 12‑നാണ് മുൻ റവന്യൂ മന്ത്രി കൂടിയായ ഇ.ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.

തന്നെ വ്യക്തിപരമായും ജാതിയമായും അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമം വഴി പ്രചരണം നടത്തിയെന്ന് കാണിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച പവിത്രൻ തൊട്ടടുത്ത ദിവസം തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണം നൽകി. എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്നു മുന്നറിയിപ്പ് നൽകിയിട്ടും സമാന പ്രവൃത്തി തുടർന്നുവെന്നും ഇത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസിന് കളങ്കമുണ്ടാക്കുന്നതാണെന്നും കളക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.