
പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി 19കാരിയായ വിദ്യാർത്ഥിനി. കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എഐഎംഎൽ (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിങ്) വിദ്യാർഥിനി ജസ്വിനി (19) ആണ് ജീവനൊടുക്കിയത്. ഹോസ്റ്റൽ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്നു ദിവസം മുൻപ് സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിച്ച ജസ്വിനി കഴിഞ്ഞ ദിവസം ക്ലാസിലെത്തി മറ്റ് കുട്ടികൾക്ക് മധുരവും വിതരണം ചെയ്തിരുന്നു. അതിന് ശേഷം ഹോസ്റ്റലിലേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൽ പിന്നീട് ഹോസ്റ്റലിലെത്തിയ സഹപാഠി വിളിച്ചിട്ട് ജസ്വിനി വാതിൽ തുറന്നില്ല. ഇതെത്തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജസ്വിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.