18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
September 17, 2024
August 12, 2024
August 8, 2024
August 5, 2024
July 9, 2024

സമൻസ് അയച്ചിട്ടും ഹാജരായില്ല; അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ

Janayugom Webdesk
ന്യൂഡൽഹി
February 4, 2024 2:03 pm

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിൽ. അഞ്ച് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടും ഹാജരായില്ലെന്ന് കാട്ടിയാണ് ഇഡി കോടതിയെ സമീപിച്ചത്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്. അന്വേഷണവുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നു ഹർജിയിൽ വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും. നവംബർ രണ്ട്, ഡിസംബർ 21, ജനുവരി മൂന്ന്, 18, ഫെബ്രുവരി രണ്ട് തീയതികളിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഇഡി കെജ്രിവാളിന് നോട്ടീസയച്ചത്. എന്നാൽ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാട്ടിയാണ് കെജ്‌രിവാൾ സമൻസ് തള്ളിക്കളഞ്ഞത്.

Eng­lish Summary:failed to appear despite sum­mons; ED against Arvind Kejri­w­al in court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.