അനുമതി തേടി സമര്‍പ്പിച്ച ബില്ലുകള്‍ വിശദീകരിക്കാന്‍ ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് അവസരം നിഷേധിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നിഷേധിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ അനുബന്ധ സത്യവാങ്മൂലത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം പറയുന്നത്.
ബില്ലുകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിഷേധിക്കുകയായിരുന്നു. കൂടിക്കാഴ്ച എന്തിനു വേണ്ടി ആയിരുന്നുവെന്ന് തന്നെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്റെ പകര്‍പ്പും സത്യവാങ്മൂലത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഗവര്‍ണറെ നേരില്‍ കണ്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് കൂടിക്കാഴ്ചയില്‍ കൈമാറിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജികള്‍ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.
English Summary: Failure to pass bills; The governor declined an opportunity to explain
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.