19 December 2024, Thursday
KSFE Galaxy Chits Banner 2

വ്യാജനും റെന്റ് എ കാറും പായുന്നു; ഓട്ടമില്ലാതെ ടാക്സികൾ

Janayugom Webdesk
ആലപ്പുഴ
September 4, 2023 9:27 pm

നികുതിയടച്ച് ഓടുന്ന ടാക്സികളും ചെറുകിട വാഹനങ്ങളും സവാരിയില്ലാതെ നിരത്തിൽകിടക്കുമ്പോൾ വ്യാജ ടാക്സികളും റെന്റ് എ കാറും ചീറിപ്പായുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മോട്ടോർവാഹന നിയമഭേദഗതി മൂലം തൊഴിലാളികൾ കുടുംബം പുലർത്താൻ ബുദ്ധിമുട്ടുമ്പോഴാണ് വ്യാജ ടാക്സികൾ നിരത്തു കീഴടക്കുന്നത്.
നിയമനിഷേധത്തിനെതിരെ കടുത്ത നടപടിവേണമെന്ന ആവശ്യം ശക്തമാകുകയാണ്. ടാക്സി, ചെറുകിട മേഖലയിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്വയംതൊഴിൽ എന്ന രീതിയിലാണ് ഈ രംഗത്തേക്ക് കടന്നത്. കിടപ്പാടം പണയപ്പെടുത്തിയും ധനസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് പലരും വാഹനം വാങ്ങിയത്. 

വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ വ്യാജ ടാക്സികൾ വ്യാപകമാകുന്നത് ജീവിതം പ്രതിസന്ധിയിലാക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹന നിയമഭേദഗതി വരുത്തിവച്ച ഗുരുതര പ്രത്യാഘാതങ്ങളും മോട്ടോർ മേഖലയെ തകർക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്ന അമിതവില, വർഷംതോറും കുതിച്ചുയരുന്ന ഇൻഷുറൻസ് പ്രീമിയം, സർവീസ് ചാർജുകളിലെ ഭീമമായ വർധന, കടുത്ത സാമ്പത്തികമാന്ദ്യം മൂലമുണ്ടാകുന്ന തൊഴിൽനഷ്ടം തുടങ്ങിയവയും വരുമാനത്തിൽ ഇടിവുണ്ടാക്കി.
വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം എന്നിവ നടപ്പാക്കാൻ വലിയ തുക വേണം. കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയം സൃഷ്ടിച്ചിരിക്കുന്ന ബുദ്ധിമുട്ടും വിവരണാതീതമാണ്.

Eng­lish Sum­ma­ry: Fake and rent a car rush­es; Taxis with­out running

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.