ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ നിയമനത്തട്ടിപ്പ് കേസില്‍ നാലാംപ്രതി മഞ്ചേരി പാണ്ടിക്കാട് സ്വദേശി കെ പിബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്.
മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ ആരോപണമുന്നയിച്ച അധ്യാപകൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബാസിത്ത്. ജോലി വാഗ്ദാനം ചെയ്തതും, മറ്റ് പ്രതികൾക്ക് ഹരിദാസനെ പരിചയപ്പെടുത്തിയതും ബാസിത്താണ്. ഗൂഡാലോചനയിൽ പ്രധാന പങ്കാളിത്തമുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഒക്‌ടോബർ പത്തിനാണ് മഞ്ചേരിയിൽനിന്ന് കന്റോൺമെന്റ് പൊലീസ് ബാസിത്തിനെ അറസ്റ്റ് ചെയ്‌തത്.
English Summary: Fake appointment fraud case; The court rejected Basiths bail plea
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.