
വ്യാജ ബഹിരാകാശ സഞ്ചാരി ചമഞ്ഞത് 80കാരിയിൽ നിന്നും കാമുകൻ തട്ടിയെടുത്തത് ലക്ഷങ്ങൾ. ജപ്പാനിലെ വടക്കൻ ഹൊക്കൈഡോ ദ്വീപ് സ്വദേശിനിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് പ്രതി. പ്രണയം നടിച്ചെത്തിയ ഇയാൾ കഴിഞ്ഞ ജൂലൈയിലാണ് തട്ടിപ്പ് നടന്നത്. താൻ ഒരു ബഹിരാകാശ പേടകത്തിലാണെന്നും ഇവിടെ താൻ ഒരു ആക്രമണത്തിനിരയായെന്നും ഓക്‌സിജന്‍ ആവശ്യമാണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്ന് ഓക്സിജൻ വാങ്ങാനെന്ന വ്യാജേന ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 1 മില്യണ്‍ യെന്‍ (5,92,765 രൂപ) പണമാണ് തട്ടിയെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.