രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുള്‍പ്പെടെ 40 വിമാനത്താവളങ്ങള്‍ക്ക് നേരെ ഇന്നലെ വ്യാജ ബോംബ് ഭീഷണി. ചെന്നൈ, കോയമ്പത്തൂര്‍,പട്ന, ജയ്പ്പൂര്‍, വഡോദര എന്നീ പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെയുള്‍പ്പെടെയാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി സ്കൂള്‍, കോളജ്, ആശുപത്രി എന്നിവയ്ക്ക് നേരെയും സമാനമായ ഭീഷണിയുയര്‍ന്നിരുന്നു. ഇമെയിലിന് പുറമെ കത്തുകളായും ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം തലസ്ഥാനത്തെ 150 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തിന് നേരെയും ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാവിലെ ദുബായിലേക്ക് പോകാനിരുന്ന വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയില്‍ വഴിയായിരുന്നു ഭീഷണി.
തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ചണ്ഡീഗഡിലെ ആശുപത്രി, ഡല്‍ഹിയിലെ മ്യൂസിയങ്ങള്‍, മഹാരാഷ്ട്ര താനയിലെ ആശുപത്രി എന്നിവയ്ക്ക് നേരെയും ഒരാഴ്ചയ്ക്കിടെ ആക്രമണ ഭീഷണിയുയര്‍ന്നിരുന്നു.
English Summary:Fake bomb threat against 40 airports
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.