
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേരെ വ്യാജ ബോംബ് ഭീക്ഷണി. ഇരട്ട സ്ഫോടനം നടത്തുമെന്ന ഭീക്ഷണി സന്ദേശമാണ് ഇ മെയിലില്‍ വഴി ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് സന്ദേശം ലഭിച്ചത്.
വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇരട്ടസ്‌ഫോടനത്തിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. പിന്നാലെ ക്ലിഫ് ഹൗസില്‍ പൊലീസും ബോംബ് സ്ക്വാഡും പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി നിലവില്‍ വിദേശപര്യടനത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.