വിമാനത്താവളങ്ങൾക്കുനേരെ തുടർച്ചയായി വ്യാജ ബോംബുഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാന സുരക്ഷാനിയമം പരിഷ്‌ക്കരിച്ച് കേന്ദ്രം.ഏവിയേഷൻ മന്ത്രാലയം തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം വ്യാജബോംബുഭീഷണികൾക്ക് ഒരുകോടി രൂപവരെ നഷ്ടപരിഹാരം ഈടാക്കും.
പ്രതികളുടെ എണ്ണത്തിനനുസരിച്ചാകും ഒരുലക്ഷം മുതൽ ഒരുകോടിവരെ പിഴ ഈടാക്കുക. വ്യക്തിക്കോ സംഘത്തിനോ വിമാനത്തിൽ പ്രവേശനം നിഷേധിക്കുന്ന ഉത്തരവിറക്കാനുള്ള അധികാരം ഡയറക്ടർ ജനറലിന് നൽകുന്ന വകുപ്പും പുതുതായി ഉൾപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.