
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വ്യാജ ബോംബ് ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലീസ് കണ്ട്രോള് റൂമിലെ ലാന്‍ഡ്ലൈന്‍ നമ്പരില്‍ കാള്‍ വന്നത്. ജയില്‍പരിസരത്ത് ബോംബ് വെച്ചതായി സൂചനയുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു സന്ദേശം. കണ്ട്രോള് റൂമില്‍നിന്ന് വിവരം പൂജപ്പുര പൊലീസ് സ്റ്റേഷന് കൈമാറി. പൂജപ്പുര സി ഐയുടെ നേതൃത്വത്തിലുള്ള പോലീസും ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും ജയില്‍ പരിസരത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഒന്നര മണിക്കൂറിനുശേഷമാണ് പരിശോധന പൂര്‍ത്തീകരിച്ചത്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.