23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Janayugom Webdesk
ആലപ്പുഴ
June 25, 2023 8:41 am

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളിലും അവ്യക്തത വന്നതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മൊബൈല്‍ കളഞ്ഞു എന്ന് പറഞ്ഞ കായംകുളത്ത് പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തും.

കായംകുളം എംഎസ്എം കോളേജിൽ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന കേസില്‍ നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പിടികൂടിയത്. കേസെടുത്തത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിഖില്‍ തോമസ് പിടിയിലാകുന്നത്.

Eng­lish Sum­ma­ry: fake cer­tifi­cate case; Nikhil Thomas will be ques­tioned again today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.