24 December 2025, Wednesday

Related news

November 13, 2025
August 23, 2025
August 1, 2025
December 11, 2024
September 11, 2024
June 24, 2024
May 27, 2024
May 26, 2024
March 10, 2024
January 4, 2024

വ്യാജ സര്‍ട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവ് സ്റ്റേഷനില്‍ ഹാജരായി

Janayugom Webdesk
തിരുവനന്തപുരം
June 28, 2023 2:46 pm

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് സ്റ്റേഷനില്‍ ഹാജരായി. കോടതി നിർദേശ പ്രകാരം ഇന്ന് രാവിലെ 11 മണിയോടെയാണ് അൻസിൽ സ്റ്റേഷനിൽ ഹാജരായത്. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ അൻസിലിനെതിരെ കന്റോൺമെന്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

കേരള സര്‍വകലാശാലയുടെ വ്യാജ സീല്‍ ഉപയോഗിച്ചാണ് കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അന്‍സില്‍ ആലപ്പുഴയിലെ പണമെപാട് സ്ഥാപനത്തില്‍ ജോലി സംഘടിപ്പിച്ചത്. കേരള സര്‍വകലാശാല നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ നമ്പറും സീലും വി സി യുടെ പേരും തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ബോധ്യപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല ഡിജിപിക്കും പൊലീസിനും പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം കണ്‍വെന്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലാണ് അന്‍സല്‍ ജലീല്‍ സ്റ്റേഷനില്‍ ഹാജരായത്. അന്‍സിലിനെ കണ്ടോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Eng­lish Sum­ma­ry: fake cer­tifi­cate case
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.