7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 4, 2025
December 1, 2025
November 9, 2025
November 7, 2025
September 25, 2025
September 19, 2025
September 10, 2025
September 9, 2025

വ്യാജ സര്‍ട്ടിഫിക്കറ്റ്; നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്

Janayugom Webdesk
തിരുവനന്തപുരം
June 27, 2023 8:08 pm

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം കോം പ്രവേശനം നേടിയ നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നിഖിലിനെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല.

നിഖിലിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തിലും സിന്‍ഡിക്കേറ്റ് അതൃപ്തി രേഖപ്പെടുത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളേജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കും.

Eng­lish Sum­ma­ry: Fake cer­tifi­cate: Nikhil Thomas debarred-Ker­ala University
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.