16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 5, 2024
July 31, 2024
June 10, 2024
May 13, 2024
April 24, 2024
April 20, 2024
April 20, 2024
April 13, 2024
March 14, 2024
February 15, 2024

വയനാട് ദുരന്തത്തില്‍ വ്യാജ വിമര്‍ശനം: അമിത് ഷായ്ക്കെതിരെ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2024 3:00 pm

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്. രാജ്യസഭയിലാണ് പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പില്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. 

സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദിഗ്‌വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയെന്നായിരുന്നു അമിത്ഷാ ലോക്സഭയിലും രാജ്യസഭയിലും പറഞ്ഞിരുന്നത്. 

Eng­lish Sum­ma­ry: Fake crit­i­cism in Wayanad dis­as­ter: Notice against Amit Shah

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.