20 March 2025, Thursday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 13, 2025
February 12, 2025
January 30, 2025
January 9, 2025
January 1, 2025
December 31, 2024
December 18, 2024
December 11, 2024
December 10, 2024

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസിനെതിരെ കേസെടുത്തു

Janayugom Webdesk
ആലപ്പുഴ
June 20, 2023 10:44 pm

കായംകുളം എംഎസ്എം കോളജില്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എംഎസ്എം കോളജ് പ്രിൻസിപ്പാൾ പൊലീസിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കോളജിലെത്തി പ്രിൻസിപ്പാൾ മുഹമ്മദ് താഹയുടെ മൊഴി രേഖപ്പെടുത്തി. 

ഡിഗ്രി പ്രവേശനം മുതൽ എം കോം അഡ്മിഷൻ വരെയുള്ള കാര്യങ്ങളും സർട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യങ്ങളുമാണ് പൊലീസ് ചോദിച്ചറിഞ്ഞത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി നിഖിൽ എം കോമിന് അഡ്മിഷൻ നേടിയത് സംബന്ധിച്ച് കോളജ് തലത്തിൽ രൂപീകരിച്ച ആറംഗ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കോളജ് തലത്തിൽ സംവിധാനങ്ങളില്ലെന്നും യൂണിവേഴ്സിറ്റി നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകിയതെന്നും നിഖിലിന് അഡ്മിഷൻ തരപ്പെടുത്തുന്നതിൽ അധ്യാപകർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. 

Eng­lish Summary:Fake degree cer­tifi­cate; A case was filed against Nikhil Thomas

You may also like this video

YouTube video player

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.