കൊച്ചിയിൽ 118 പവൻ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. വ്യാജ ഹാൾമാർക്ക് പതിച്ച ആഭരണങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വൈപ്പിൻ എളങ്കുന്നപ്പുഴയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് നിന്നാണ് 48 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് സൂചന. സ്വർണാഭരണം വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
സ്വർണാഭരണങ്ങളിൽ പതിച്ചത് വ്യാജ ഹാൾമാർക്കാണെന്ന് വ്യക്തമായാൽ കുറ്റക്കാർക്ക് രണ്ട് വർഷം വരെ തടവും രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ വിധിച്ചേക്കാം. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ എല്ലാ വിശദാംശങ്ങളും ബി ഐ എസ് കെയർ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാവും. ആഭരണങ്ങൾ വാങ്ങുന്നതിന് മുൻപ് ആളുകൾക്ക് ഈ മൊബൈൽ ആപ്പ് വഴി ആഭരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പഭോക്താക്കൾക്ക് ആപ്പ് വഴി ബി ഐ എ സിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary: Fake Hall Mark: 118 Pawan gold seized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.