യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യസൂത്രധാരൻ എം ജെ രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിലെ മുഖ്യകണ്ണിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജുവിന്റെ കൂട്ടാളികളായ നാല് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിന്റെ കൂട്ടാളികൾ.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ ജയ്സൺ മുകളേൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സൺ. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണ സംഘം രൂപീകരിച്ചത്.
English Summary: Fake Identity Card Case; The mastermind surrendered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.