20 December 2025, Saturday

Related news

December 19, 2025
November 28, 2025
November 23, 2025
November 22, 2025
November 21, 2025
November 16, 2025
November 5, 2025
November 5, 2025
October 18, 2025
October 14, 2025

വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 10:52 pm

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് ഡിഐജി ജെ ജയനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപി ഉത്തരവിറക്കി. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കൈമാറിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളില്‍ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നവര്‍ അറസ്റ്റിലായിരുന്നു.

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് നിലവിലെ അന്വേഷണ സംഘം നേരത്തെ തന്നെ എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ജില്ലകളിൽ നിന്നും തെളിവുകളടക്കം ശേഖരിക്കേണ്ടതിനാൽ ക്രൈം ബ്രാഞ്ച് തന്നെ ഇതിനായി വേണമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ റിപ്പോർട്ട്. ഇത് പരിഗണിച്ചാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.വരും ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് സംഘം യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും. 

Eng­lish Summary;Fake Iden­ti­ty Card; The inves­ti­ga­tion has been hand­ed over to a spe­cial team by the crime branch

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.