5 December 2025, Friday

Related news

December 4, 2025
December 3, 2025
November 29, 2025
October 23, 2025
October 12, 2025
September 25, 2025
August 29, 2025
August 25, 2025
August 23, 2025
August 21, 2025

തിരിച്ചറിയൽ കാർഡ്‌ തട്ടിപ്പ്‌; ഷാഫി പറമ്പിലിന്‌ വിജിലൻസ്‌ കോടതി നോട്ടീസ്

Janayugom Webdesk
മൂവാറ്റുപുഴ
November 27, 2023 2:35 pm

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. ഷാഫി പറമ്പിലിന് പ്രത്യേക ദൂതൻ വഴി നോട്ടീസ് കൈമാറി. നാളെ നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകാനാണ് നിർദേശം.

തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും ചൂണ്ടികാട്ടി മുവാറ്റുപുഴ സ്വദേശി സനിൽ പി എസ്‌ ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്റ് പദവി കൈമാറുന്നത് തടയണം എന്നായിരുന്നു ആവശ്യം.

ചുമതല കൈമാറരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കേസ് ഡിസംബർ 2 ന് പരിഗണിക്കാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഡിസംബർ ഒന്നിന് ചുമതല കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡൻ്റായ ഷാഫി പറമ്പിൽ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഹർജിക്കാരൻ കോടതിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് നാളെ തന്നെ പരിഗണിക്കാനും ഷാഫി പറമ്പിലിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചത്.

Eng­lish Sum­ma­ry: fake Iden­ti­ty Card ; Vig­i­lance court notice to Shafi Parambil
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.