7 January 2026, Wednesday

ബിഹാറിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 25 ആയി

Janayugom Webdesk
പട്ന
October 18, 2024 6:25 pm

ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 49 പേർ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. മീഥൈൽ ആൽക്കഹോൾ കലർത്തിയ മദ്യമാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി നിതിഷ് കുമാർ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി ആരോപിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.