ബിജെപി നേതാവ് ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ വ്യാജപൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരുവര്‍ഷം. ഉത്തര്‍ പ്രദേശിലെ ബറെയ് ലിയില്‍ ആണ് സംഭവം. റബർ ഫാക്‌ടറിയിലെ ഒരു ഭാഗത്ത് ലോക്കപ്പ് സജീകരണങ്ങളോടെയാണ് സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്നത്.
കേസെടുത്ത് പണമാവശ്യപ്പെടുന്നതാണ് പതിവ്. സ്‌റ്റേഷനിൽ സബ് ഇൻസ്‌പെക്‌ടറായി ബാൽബിർ സിങ്ങും കോൺസ്റ്റബിളായി ഹിമാൻശു തോമറും മോഹിത് കുമാറുമാണ് പ്രവർത്തിച്ചിരുന്നത്. ഭിതൗറയിലെ കർഷകന്റെ വീട്ടിൽ മയക്കുമരുന്നും തോക്കുകളും കൊണ്ടെത്തിച്ച് ഇത് പിടികൂടുന്ന വീഡിയോ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചതായത്. മൂന്നു പൊലീസുകാര്‍ക്കുമെതിരെ’ നിരവധി ക്രിമിനൽ കേസുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.