22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ പ്രചരണം

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2024 9:40 pm

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജപ്രചരണമായിരിക്കുമെന്ന് പഠനം. തെറ്റിദ്ധരിപ്പിക്കണമെന്ന് മനഃപൂര്‍വവും അല്ലാതെയുമുള്ള വ്യാജ വിവരങ്ങള്‍ ഇന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സാംക്രമിക രോഗങ്ങള്‍, അനധികൃത സാമ്പത്തിക ഇടപാടുകള്‍, അസമത്വം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ, മെക്സിക്കോ, പാകിസ്ഥാന്‍, യുകെ തുടങ്ങി അടുത്ത വര്‍ഷങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ നിയമസാധുതയെ അസ്ഥിരപ്പെടുത്താന്‍ ഇത്തരം വ്യാജ വിവരങ്ങളുടെ പ്രചരണത്തിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ വരുന്ന ഏപ്രിലോടെ ബൂത്തിലേക്കെത്തും. 

ബിസിനസ്, സര്‍ക്കാര്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 1500 വിദഗ്ധരാണ് അടുത്ത രണ്ട് മുതല്‍ 10 വര്‍ഷത്തേക്ക് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തികം, പരിസ്ഥിതി, രാഷ്ട്രതന്ത്രം, സാമൂഹികം, സാങ്കേതികം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് പഠനം നടത്തിയത്. സാങ്കേതിക വെല്ലുവിളിയുടെ ഉപവിഭാഗമായാണ് തെറ്റായ വിവരങ്ങളുടെ പ്രചരണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി എക്സും യൂട്യൂബും നിരോധിച്ചത് സംബന്ധിച്ചും ഇതില്‍ പ്രതിബാധിച്ചിട്ടുണ്ട്.

എഐ ഉപയോഗിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വര്‍ധിച്ചേക്കും. ഇത് കൂടുതല്‍ വ്യക്തികേന്ദ്രിതമാകാനും ന്യൂനപക്ഷം പോലെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് നേരെ ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വിവരങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനും പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാനും അക്രമസംഭവങ്ങളുണ്ടാകാനും ജനാധിപത്യം തകരാറിലാക്കാനും കഴിയും.
ഗുരുതരമായ കാലാവസ്ഥാ ദുരന്തങ്ങളായിരിക്കും വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവരിക. ഭൗമ സംവിധാനങ്ങളിലെ ഗുരുതരമാറ്റം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, പ്രകൃതി വിഭവങ്ങളുടെ ക്ഷാമം തുടങ്ങിയവയും രാജ്യങ്ങള്‍ക്ക് നേരിടേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry; Fake pro­pa­gan­da is the biggest chal­lenge fac­ing India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.