6 January 2025, Monday
KSFE Galaxy Chits Banner 2

കാനഡ ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ വ്യാജ യൂണിവേഴ്സിറ്റികള്‍: കുടുങ്ങിയും കുടുക്കിയും മലയാളികള്‍

Janayugom Webdesk
മോണ്‍ട്രിയല്‍
February 21, 2022 5:46 pm

വിദേശ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലരും വഞ്ചിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതിനായി നിരവധി കോളജുകളും യൂണിവേഴ്സിറ്റികളും തന്നെ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലയാളികളാണ് ഇത്തരം വ്യാജ യൂണിവേഴ്സിറ്റികള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മലയാളികള്‍ വഞ്ചിക്കപ്പെട്ടതായും വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് കോളജുകളാണ് സമീപകാലത്ത് അധികൃതര്‍ അടച്ചുപൂട്ടിച്ചത്.
മോണ്‍ട്രിയലില്‍ റൈസിങ് ഫീനിക്സ് ഇന്റര്‍നാഷണല്‍ ഐഎന്‍സി എന്ന സ്ഥാപനത്തിനു കീഴിലുണ്ടായിരുന്ന എം കോളേജ്, ഷേര്‍ബ്രൂക്കിലെ സിഇഡി കോളേജ്, ക്യുബെക്കിലെ ലോംഗ്വെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സിസിഎസ്ക്യു കോളെജ് എന്നിവയാണ് അടച്ചുപൂട്ടിയത്. വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍ പഠിക്കാനുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കും മുന്‍പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇതിനായി സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെയോ പ്രവിശ്യാ സര്‍ക്കാരിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. കനേഡിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. അടച്ചുപൂട്ടിയ കോളജുകളില്‍ പ്രവേശനം നേടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ സഹായവാഗ്ദാനവും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ അടച്ച ഫീസ് തിരിച്ചു കിട്ടാന്‍ അതതു സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും ഹൈക്കമ്മീഷന്‍ നിര്‍ദേശിച്ചു. മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ക്കു ശ്രമിക്കാമെന്നും അധികൃതര്‍ അറിയിക്കുന്നു.
ഓസ്ട്രേലിയയില്‍ ഇത്തരം 700 ഓളം കോളജുകളാണ് ഉള്ളത്. മൂന്നോ നാലോ മുറികളിലായിട്ടാണ് ഇത്തരം കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്.

Eng­lish Sum­ma­ry: Fake Uni­ver­si­ties Abroad, Includ­ing Cana­da: Malay­alees Trapped

You may like this video also

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.